Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങൾ മലയാളികളെക്കൊണ്ട് നിറയും,കാൽലക്ഷത്തിനടുത്ത് ടിക്കറ്റുകൾ ഇന്ത്യക്കാരുടെ പോക്കറ്റിൽ

September 18, 2022

September 18, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്  

ദോഹ : ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് പന്തുരുളുന്ന ചരിത്രനിമിഷത്തിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ഖത്തറിന് അകത്തും പുറത്തുമുള്ള ഫുട്‍ബോൾ ആരാധകരായ മലയാളികൾ.ഇന്ത്യ ഇത്തവണയും ലോകകപ്പിൽ  പന്തുതട്ടാനില്ലെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ഖത്തർ ലോകകപ്പ് അവരുടെ സ്വന്തം ലോകകപ്പാണ്.ലോകകപ്പ് ചരിത്രത്തിൽ മലയാളികളുമായി ഏറെ ആത്മബന്ധമുള്ളതും ഭൂമിശാസ്ത്രപരമായി അവരുടെ നാടുമായി അടുത്തുകിടക്കുന്നതുമായ ഒരു രാജ്യം  ഇതാദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്.

ഇതിനുപുറമെ,ശരാശരിക്കാരായ മലയാളികൾക്ക് പോലും എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ് ഖത്തർ ലോകകപ്പ് സന്ദർശകർക്കായി പ്രഖ്യാപിച്ചിട്ടുള്ളത്.ഖത്തറിൽ താമസവിസയുള്ള വിദേശികൾക്ക് മൂന്നു പേരെ വരെ കൂടെത്താമസിപ്പിക്കാമെന്ന പ്രഖ്യാപനം മലയാളികൾക്ക് ഏറെ ഗുണം ചെയ്യും.ഹോട്ടൽ താമസത്തിനുള്ള ഭരിച്ച ചിലവ് ഇതോടെ ഒഴിവായിക്കിട്ടും.ഖത്തറിന് പുറത്തുനിന്നുള്ള സന്ദർശകരുടെ ഒഴുക്ക് വർധിപ്പിക്കാൻ വലിയ ഒരളവോളം ഇത് സഹായിക്കും.നിലവിൽ ഖത്തറിലുള്ള മലയാളികളിൽ ഭൂരിഭാഗവും ഫുട്‍ബോൾ ആവേശമായി ക്കൊണ്ടുനടക്കുന്ന വടക്കേ മലബാറിൽ നിന്നുള്ളവരാണ്.മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ നിന്നുള്ള പ്രവാസിമലയാളികളിൽ ഭൂരിഭാഗവും ഈ ഗണത്തിൽ പെടുന്നവരാണ്.

നിലവിലെ കണക്കനുസരിച്ച്, 18 ലക്ഷം ലോകകപ്പ്  ടിക്കറ്റുകളാണ് ഇതുവരെ ആഗോള തലത്തില്‍ വിറ്റുപോയത്.റെക്കോഡ് ടിക്കറ്റ് വില്‍പ്പന നടന്നപ്പോള്‍ 23500 ടിക്കറ്റുകള്‍ എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്.ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് സൂചന. വിദേശത്തുള്ളവരും ഇന്ത്യയില്‍ നിന്ന് ലോകകപ്പ് കാണാനായി പ്രത്യേകം ടിക്കറ്റ് സ്വന്തമാക്കിയവരുമുണ്ട്. ടിക്കറ്റ് കൂടുതല്‍ വാങ്ങിയവരുടെ കണക്കില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടങ്ങളുടെ മത്സരത്തില്‍ പോലും ഒരു ടിക്കറ്റുണ്ടെങ്കില്‍ അത് സ്വന്തമാക്കാനാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ശ്രമം.

ഇതിനു പുറമെ,ലോകകപ്പുമായി ബന്ധപ്പെട്ട വോളണ്ടിയർമാരിലും മലയാളികളുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്.പല വിഭാഗങ്ങളിലും സന്നദ്ധപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളികളാണ്.കായികതാരങ്ങളുടെ ഡ്രൈവർമാർ മുതൽ സ്റ്റേഡിയങ്ങളുടെ നിയന്ത്രണം വരെയുള്ള എല്ലാ വിഭാഗങ്ങളിലും മലയാളികളുടെ സജീവ സാന്നിധ്യമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News