Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുക്രൈനിലെ യുദ്ധം ഖത്തർ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചതായി ലോകബാങ്ക് റിപ്പോർട്ട്

April 20, 2022

April 20, 2022

ദോഹ: യുക്രൈനിൽ തുടരുന്ന  യുദ്ധം ഖത്തറിന്റെ  സമ്പദ് വ്യവസ്ഥയെ സഹായിച്ചതായി ലോക ബാങ്ക് റിപ്പോർട്ടിൽ വിലയിരുത്തി.യുദ്ധത്തെ തുടർന്ന് എണ്ണ,പ്രകൃതിവാതക കയറ്റുമതിയിലുണ്ടായ വർധനവും അന്താരാഷ്‌ട്ര വിപണിയിൽ വില വർധിച്ചതും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചതുമാണ് ഖത്തറിന് ഗുണം ചെയ്തതെന്നും ലോകബാങ്ക് വിലയിരുത്തി.ഹൈഡ്രോകാർബൺ കയറ്റുമതിയിൽ പത്തു ശതമാനം വർദ്ധനവ് ഉണ്ടായത് മൂലം ഈ വർഷം ഖത്തറിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 4.9 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് മഹാമാരി മൂലം ലോകത്ത്‌ പല രാജ്യങ്ങളും വളർച്ചാ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ 2021 ൽ ഖത്തറിന്റെ ജി.ഡി.പി മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം 2020 ൽ ജി.ഡി.പി 3.6 ശതമാനം കുറഞ്ഞിരുന്നു.ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതി രാജ്യമാണ് ഖത്തർ. യുക്രൈൻ യുദ്ധം മൂലം റഷ്യയിൽ നിന്നുള്ള എൽ.എൻ.ജി ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങൾ കുറക്കുമ്പോൾ ഖത്തറിനെയാണ് പകരം ആശ്രയിക്കുന്നത്.

വരും വർഷങ്ങളിൽ ഖത്തർ സമ്പദ് വ്യവസ്ഥയുടെ വൻവളർച്ചക്ക് ഇത് കാരണമാകുമെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News