Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലയാളി താരങ്ങൾക്ക് ഇന്ന് നിർണായകം,എം.പി ജാബിർ ഫൈനൽ ലക്ഷ്യമാക്കി ഇന്നിറങ്ങും 

September 28, 2019

September 28, 2019

ദോഹ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഹർഡിൽസിൽ ഫൈനൽ ലക്ഷ്യമിട്ട് മലയാളിതാരം എം പി ജാബിർ ഇന്നിറങ്ങും. രാത്രി എട്ടരയ്‌ക്കാണ് സെമിഫൈനൽ തുടങ്ങുക. ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിർ സെമിയിലെത്തിയത്. എ ധരുണും ഈയിനത്തിൽ മത്സരിച്ചെങ്കിലും ഹീറ്റ്സിൽ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

ലോംഗ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് ഇരുപത്തിരണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.

ഇന്ത്യക്ക് ഏറ്റവും മെഡൽ പ്രതീക്ഷയുള്ള 400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്സ് ഇന്ന് നടക്കും. 16 ടീമുകൾ മത്സരിക്കുന്ന റിലേയിൽ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി കെ വിസ്‌മയ, ജിസ്‌ന മാത്യു എന്നിവർ ഉൾപ്പെട്ടതാണ് റിലേ ടീം. രാത്രി പത്തരയ്‌ക്കാണ് ഹീറ്റ്സ് തുടങ്ങുക. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതീ ചന്ദും ഇന്ന് ട്രാക്കിലിറങ്ങും. വൈകിട്ട് ആറരയ്‌ക്കാണ് 100 മീറ്റർ ഹീറ്റ്സ് തുടങ്ങുക.

നൂറ് മീറ്ററിലെ പുതിയ ലോക ചാമ്പ്യനെ ഇന്നറിയാം. രാത്രി പന്ത്രണ്ടേ മുക്കാലിന് 100 മീറ്റർ ഫൈനൽ നടക്കും. ഉസൈൻ ബോൾട്ട് വിരമിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ലോക മീറ്റിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ, കാനഡയുടെ ആരോൺ ബ്രൗൺ ആന്ദ്രേ ഡി ഗ്രാസ്, ബ്രിട്ടന്‍റെ ഷാർണെൽ ഹ്യൂസ് തുടങ്ങിയവരാണ് അതിവേഗ താരമാവാൻ മത്സരിക്കുന്നത്.


Latest Related News