Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിൽ ഞായറഴ്ച മുതൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണിവരെ എല്ലാ വാണിജ്യ സേവനങ്ങൾക്കും അനുമതി 

May 30, 2020

May 30, 2020

ദോഹ : ഖത്തറിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവശ്യ സേവനങ്ങൾ ഒഴികെയുള്ള  വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയ അവശ്യ മേഖലകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.പെരുന്നാള്‍ അവധിക്കാലമായ മെയ് 30 വരെ അവശ്യസേവനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ കാലാവധി ഇന്ന്  അവസാനിച്ചതോടെയാണ്പുതിയ തീരുമാനം.

ഉത്തരവനുസരിച്ച് നേരത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണിവരെ തുറന്ന് പ്രവർത്തിക്കാം. അതേസമയം,മാളുകളിലുള്ള റസ്റ്റോറന്റുകളിലും കഫേകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇവിടെ അകത്തോ പുറത്തോ ഭക്ഷണം കൈമാറാന്‍ പാടില്ല. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും സ്റ്റോറുകളിലും ഓഫിസുകളിലും എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച്‌കൊണ്ടുള്ള മന്ത്രാലയത്തിന്റെ മുന്‍ തീരുമാനം തുടരുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലുമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍(ഭക്ഷ്യോത്പന്നങ്ങൾ വില്പന നടത്തുന്ന ഭാഗവും ഫാര്‍മസികളും ഒഴികെ) അടച്ചിടാനുള്ള തീരുമാനവും തുടരും.

മറ്റു സമയങ്ങളിലും സേവനങ്ങൾ തുടരാൻ അനുമതിയുള്ള വിഭാഗങ്ങൾ ഇവയാണ് :
1. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പിങ് കോംപ്ലക്സുകള്‍(ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി)
2.ഫ്രൂട്ട്സ് വെജിറ്റബിള്‍ ഷോപ്പുകള്‍,
3. പെട്രോള്‍ സ്റ്റേഷനുകള്‍, കാര്‍ സര്‍വീസുകള്‍
4. മെയിന്റനന്‍സ് കമ്പനികള്‍(പ്ലംബര്‍, ഇലക്ട്രിക് സര്‍വീസുകള്‍)
5. മൊബൈല്‍ ആപ്പ് വഴി ഡെലിവറി സേവനം നല്‍കുന്ന കമ്പനികള്‍
6. തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ലോജിസ്റ്റിക് സര്‍വീസ് നല്‍കുന്ന കമ്പനികള്‍
7. കാര്‍ ഡീലര്‍ കമ്പനികളുടെ മെയിന്റനന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍
8. ഫാര്‍മസികള്‍
9. ഹോട്ടല്‍ മേഖലയിലെ ജനറല്‍ കമ്പനികള്‍
10. ഫാക്ടറികള്‍
11. ബേക്കറികള്‍
12. റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, കഫേകള്‍(കോഫി ഷോപ്പ്) ഡെലിവറി, പാര്‍സല്‍ സേവനം മാത്രം.

13. ടെലികമ്യുണിക്കേഷൻ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News