Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു

December 03, 2020

December 03, 2020

ദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനിയായ വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. നവീകരണത്തിനായാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌റ്റേഷനുകള്‍ അടച്ചതെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ, ന്യൂ റയ്യാന്‍ എന്നിവിടങ്ങളിലെ പെട്രോള്‍ സ്‌റ്റേഷനുകളാണ് അടച്ചത്.

അതേസമയം രണ്ട് പെട്രോള്‍ സ്‌റ്റേഷനുകളിലെയും സിദ്ര സേവനങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഓട്ടോ കെയര്‍ സേവനങ്ങളും തുടര്‍ന്നും പ്രവര്‍ത്തിക്കും. 

പെട്രോള്‍ സ്‌റ്റേഷനുകള്‍ അടയ്ക്കുന്നതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് വൊക്വോദ് ക്ഷമ ചോദിച്ചു. 

അടച്ചിട്ട ന്യൂ റയ്യാന്‍ പെട്രോള്‍ സ്റ്റേഷന് ഏറ്റവും അടുത്തുള്ളത് റയ്യാന്‍, വാജ്ബ-3 പെട്രോള്‍ സ്‌റ്റേഷനുകളാണ്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പെട്രോള്‍ സ്‌റ്റേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉം സനീമിലെയും ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും പെട്രോള്‍ സ്‌റ്റേഷനുകളും പകരമായി ഉപയോഗിക്കാം. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News