Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു

January 20, 2021

January 20, 2021

ദോഹ: ഖത്തര്‍ ഫ്യുവല്‍ കമ്പനിയായ വൊക്വോദിന്റെ രണ്ട് പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചു. വാദി അല്‍ ബനാറ്റിലെയും ബു ഫെസീലയിലെയും പെട്രോള്‍ സ്‌റ്റേഷനുകളാണ് നവീകരണത്തിനായി അടച്ചതെന്ന് വൊക്വോദ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് മുതല്‍ ആറ് ദിവസത്തേക്കാണ് സ്‌റ്റേഷനുകള്‍ അടച്ചിടുന്നത്. 

വാദി അല്‍ ബനാറ്റ് പെട്രോള്‍ സ്‌റ്റേഷനിലെ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള അല്‍ എഗ്‌ല, ലെഖ്തയ്ഫിയ, റവ്ദാത് അല്‍ ഹമാമ-3 പെട്രോള്‍ സ്‌റ്റേഷനുകളില്‍ സേവനങ്ങള്‍ ലഭ്യമാണ്. ബു ഫെസീല പെട്രോള്‍ സ്‌റ്റേഷനിലെ ഉപഭോക്താക്കള്‍ക്ക് അതിന് അടുത്തായുള്ള അല്‍ ഖറൈതിയത്, ഉം സലാല്‍, റവ്ദാത് അല്‍ ഹമാമ എന്നീ പെട്രോള്‍ സ്‌റ്റേഷനുകളിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വൊക്വോദ് ട്വീറ്റ് ചെയ്തു. 

വാദി അല്‍ ബനാറ്റ് പെട്രോള്‍ സ്‌റ്റേഷന്‍ പൂര്‍ണ്ണമായാണ് അടയ്ക്കുന്നത്. എന്നാല്‍ ബു ഫെസീല പെട്രോള്‍ സ്‌റ്റേഷനിലെ സിദ്ര, ഓട്ടോ കെയര്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും വൊക്വോദ് അറിയിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News