Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറില്‍ പുതുതായി എട്ട് പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി; വുഖൂദ് ഈ വര്‍ഷം ലക്ഷ്യമിടുന്നത് 90 ശതമാനം വിപണി വിഹിതം

March 21, 2021

March 21, 2021

ദോഹ: ഖത്തറിലെ ഇന്ധന കമ്പനിയായ വുഖൂദ് ഈ വര്‍ഷം അവസാനത്തോടെ ലക്ഷ്യമിടുന്നത് രാജ്യത്തെ 90 ശതമാനം വിപണി വിഹിതം. പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണ് വുഖൂദ് ഈ ലക്ഷ്യം കൈവരിക്കുക. പെട്രോളിയം ചില്ലറ വില്‍പ്പന വിപണിയില്‍ വുഖൂദിദിന്റെ വിഹിതം കഴിഞ്ഞ വര്‍ഷം അവസാനം 85 ശതമാനത്തിലെത്തിയിരുന്നു. 

'പെട്രോള്‍ സ്‌റ്റേഷനുകളുടെ വിപുലീകരണത്തിലൂടെയാണ് 2020 അവസാനം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വിപണിയില്‍ വുഖൂദിന്റെ വിഹിതം ഏകദേശം 85 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം അവസാനത്തോടെ ഇത് 90 ശതമാനമായി ഉയര്‍ത്താനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.' -കമ്പനിയുടെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വുഖൂദ് സി.ഇ.ഒയും എം.ഡിയുമായ സാദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു. 

പെട്രോളിയം ചില്ലറ വിപണിയില്‍ വുഖൂദിന്റെ 2019 ലെ വിഹിതം 82 ശതമാനമായിരുന്നു. ആ വര്‍ഷം അവസാനം രാജ്യത്ത് 96 പെട്രോള്‍ സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്. 

ഖത്തറിലെ ഏറ്റവും വലിയ ഇന്ധന കമ്പനിയായ വുഖൂദിന് നിലവില്‍ 109 പെട്രോള്‍ സ്‌റ്റേഷനുകളാണ് രാജ്യത്താകെ ഉള്ളത്. 2020 അവസാനം ഖത്തറിലെ പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 108 ആയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അല്‍ മീരദ്-3 പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നതോടെയാണ് പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 109 ആയി ഉയര്‍ന്നത്. 

ഈ വര്‍ഷം പുതുതായി എട്ട് പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ തുറക്കാന്‍ വുഖൂദ് പദ്ധതിയിടുന്നതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നടപ്പാവുന്നതോടെ ഖത്തറിലെ ആകെ പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 116 ആയി ഉയരും. 

'2021 ന്റെ ആദ്യ പാദത്തില്‍ മൂന്ന് പുതിയ പെട്രോള്‍ സ്‌റ്റേഷനുകള്‍ നിര്‍മ്മിച്ച് കമ്മീഷന്‍ ചെയ്യും.ഇത് കൂടാതെ 2021 ല്‍ അഞ്ച് പെട്രോള്‍ സ്റ്റേഷനുകള്‍ കൂടി തുറക്കും.' -വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News