Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യുവതിക്ക് സുഖപ്രസവം

January 15, 2022

January 15, 2022

ദോഹ : ഉഗാണ്ടയിലേക്ക് പോവുകയായിരുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. സൗദിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഉഗാണ്ടൻ യുവതിയാണ് വിമാനത്തിൽ പ്രസവിച്ചത്. ഡോക്ടർമാർ പ്രവചിച്ചതിലും മുൻപായി,  35 ആം ആഴ്ച്ചയിലാണ് പ്രസവിച്ചതെങ്കിലും, കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർ ഐഷ ഖാതിബ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. 

ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഐഷ ഖാതിബിന്റെ നേതൃത്വത്തിലാണ് വിമാനത്തിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയത്. യാത്രക്കാരായ ഉണ്ടായിരുന്ന രണ്ട് വ്യക്തികളും ദൗത്യത്തിൽ ആയിഷയെ സഹായിച്ചു. സംഭവം നടന്നത് ഡിസംബർ അഞ്ചിനായിരുന്നെങ്കിലും, തന്റെ തിരക്കുകൾ കാരണം ഡോക്ടർ ആയിഷ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ വൈകിയതിനാൽ ഈ വാർത്ത പുറംലോകം അറിഞ്ഞിരുന്നില്ല.  തന്നെയും കുഞ്ഞിനേയും രക്ഷിച്ച ഡോക്ടറോടുള്ള ആദരസൂചകമായി 'മിറാക്കിൾ ആയിഷ' എന്നാണ് കുഞ്ഞിന് ഉഗാണ്ടൻ യുവതി പേര് നൽകിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.


Latest Related News