Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കേരളത്തിൽ നിന്നും ആഗസ്റ്റിൽ ഖത്തറിലേക്ക് വിമാനസർവീസുകൾ തുടങ്ങുമോ?സത്യം ഇതാണ്

July 08, 2020

July 08, 2020

ദോഹ : ആഗസ്റ്റ്  മുതൽ കേരളത്തിൽ നിന്നും ദോഹയിലേക്ക് വിമാനസർവീസുകൾ തുടങ്ങുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നു. ചില വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിങ് തുടങ്ങിയതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് നാട്ടിൽ നിന്നുള്ള ഒരു ഓൺലൈൻ പോർട്ടൽ ഇത്തരമൊരു വാർത്ത നൽകിയത്.
അതേസമയം,ഇന്ത്യയിൽ നിന്ന് എപ്പോൾ മുതൽ ഗൾഫ് ഉൾപെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് രാജ്യാന്തര സർവീസുകൾ തുടങ്ങുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യരുതെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത്തരത്തിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റ് തുക തിരികെ ലഭിക്കില്ല.പകരം പിന്നീട് ഉപയോഗിക്കാനുള്ള അവസരം മാത്രമാണ് ലഭിക്കുക.
 
പല വിമാനക്കമ്പനികളും കേരളത്തിൽ നിന്നും ദോഹയിലേക്ക് ബുക്കിങ് സ്വീകരിച്ചുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലുള്ള ചില മാധ്യമ വാർത്തകളിൽ വിശ്വസിച്ച് നേരത്തെയും നിരവധി പേർ കയ്യിലുള്ള പണം മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.അതേസമയം,രാജ്യാന്തര സർവീസുകൾ തുടങ്ങണമെങ്കിൽ ഖത്തറിന്റെയും ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. സെപ്തംബറിൽ ആരംഭിക്കുന്ന നാലാം ഘട്ട ഇളവുകൾക്ക് ശേഷം മാത്രമേ ഖത്തറിലേക്ക് രാജ്യാന്തര സർവീസുകൾക്ക് അനുമതി ലഭിക്കുകയുള്ളൂ എന്നിരിക്കെ,ഇതിനു ശേഷം മാത്രം കേരളത്തിൽ നിന്നും ദോഹയിലേക്ക് വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാവും ഉചിതം.

കോവിഡ് വ്യാപനത്തിന് മുമ്പ് അവധിക്കു പോയി നാട്ടിൽ കുടുങ്ങിയ നിരവധി പേരാണ് ഖത്തറിലേക്ക് തിരിച്ചുവരാൻ അവസരം കാത്തുകഴിയുന്നത്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News