Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ ഉടൻ അവസാനിക്കുമോ?

June 13, 2021

June 13, 2021

അൻവർ പാലേരി 
ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കായി ഏർപ്പെടുത്തിയ ഹോട്ടൽ കൊറന്റൈൻ ഉടൻ അവസാനിച്ചേക്കുമോ എന്നത് സംബന്ധിച്ച ആശങ്കകളാണ് ഖത്തറിലെ പ്രവാസി മലയാളികൾ കഴിഞ്ഞ കുറെ ആഴ്ചകളായി തുടർച്ചയായി ഉന്നയിക്കുന്നത്. ഹോട്ടൽ കൊറന്റൈൻ വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കിയാൽ തിരിച്ചുവരാമെന്ന കണക്കുകൂട്ടലിൽ നിരവധി പേരാണ് നാട്ടിൽ കാത്തിരിക്കുന്നത്.ഇതിനു പുറമെ,ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകാനിരിക്കുന്നവരും തിരിച്ചു വരുമ്പോഴുള്ള അധിക സാമ്പത്തിക ബാധ്യതയോർത്ത് നിയന്ത്രണം നീക്കുന്നതുവരെ യാത്ര നീട്ടിവെക്കുകയാണ്.എന്നാൽ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച്‌ ഖത്തറിലെ ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ കഴിഞ്ഞ ദിവസം അറിയിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ അപെക്‌സ് ബോഡി സംഘടനകളുടെയും അഫിലിയേറ്റഡ് സംഘടനകളുടെയും പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കുന്ന കാര്യം ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരുന്നതായും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും  അംബാസിഡർ വ്യക്തമാക്കിയത്.

ഇന്ത്യയിലും ഖത്തറിലും കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. ഇപ്പോള്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഖത്തറും കോവിഡ് മുക്തിയുടെ പാതയിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണ് ഉള്ളത്.ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.മെയ് ആദ്യവാരം ഇന്ത്യയിൽ പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തിന് മുകളിൽ ആയിരുന്നത് ജൂൺ ഒന്നിന് 132,788 ആയി കുറഞ്ഞിട്ടുണ്ട്. ജൂൺ 12 ന് 80,834 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.


Latest Related News