Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിദാം ഫുഡ് കമ്പനി അല്‍ ഷിഹാനിയയില്‍ അറവുശാല തുറന്നു

March 31, 2021

March 31, 2021

ദോഹ: സേവനങ്ങളും ഉല്‍പ്പന്നങ്ങളും വിപുലീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദാം ഫുഡ് കമ്പനി പുതിയ അറവുശാല തുറന്നു. അല്‍ ഷിഹാനിയയിലാണ് എല്ലാ തരം കന്നുകാലികള്‍ക്കുമായുള്ള പുതിയ അറവുശാല തുറന്നത്. 

ഖത്തറില്‍ അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നുണ്ടെന്ന് വിദാം ചെയര്‍മാന്‍ മുഹമ്മദ് ബദര്‍ അല്‍ സാദ പറഞ്ഞു. ഈ മേഖലയിലെ കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയാണ് റാവദത്ത് റാഷിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഷിഹാനിയ അറവുശാലയെന്നും അദ്ദേഹം പറഞ്ഞു. 

ആടുകള്‍, കന്നുകാലികള്‍, ഒട്ടകങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ട്. വ്യക്തികള്‍ക്കും ഇറച്ചിക്കടക്കാര്‍ക്കും പ്രദേശത്തെ ഫാമുകള്‍ക്കുമെല്ലാം ഇവിടെ നിന്ന് സേവനം ലഭിക്കും. 

ഉപഭോക്താക്കള്‍ക്ക് സുഗമമവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അറവുശാല സജ്ജീകരിച്ചിരിക്കുന്നത്. പരിശുദ്ധ റമദാന്‍ മാസത്തില്‍ ഇറച്ചിക്കായുള്ള ആവശ്യം വര്‍ധിക്കാനിടയുള്ളതിനാലാണ് റമദാന്‍ തുടങ്ങുന്നതിനു മുമ്പ് അറവുശാല തുറക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും മുഹമ്മദ് ബദര്‍ അല്‍ സാദ പറഞ്ഞു. 

കന്നുകാലികളെ അറക്കുന്നതിനുള്ള നാല് ഹാളുകള്‍ ഉള്‍പ്പെടെ 5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ അറവുശാലയില്‍ മാംസം സൂക്ഷിക്കാനുള്ള കൂളിങ് റൂമുകളും പൊതുജനങ്ങള്‍ക്കായി കാത്തിരിപ്പ് ഹാളും കാലിത്തീറ്റ സംഭരണ മുറികളും സജ്ജമാക്കിയിട്ടുണ്ട്. 

ഒരു ദിവസം 1000 കന്നുകാലികള്‍ എന്ന നിരക്കിലുള്ള ഉല്‍പ്പാദന ശേഷിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇവിടെ നടക്കുന്ന എല്ലാ പ്രവൃത്തികളും മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെറ്റിനറി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News