Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് കൂടുതലുള്ള രാജ്യങ്ങൾ കൊറന്റൈൻ കാലയളവ് കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന

February 18, 2022

February 18, 2022

ജനീവ : കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുകയാണെങ്കിൽ, കൊറന്റൈൻ കാലയളവ് പതിനാല് ദിവസങ്ങൾ എന്നതിൽ നിന്നും വെട്ടികുറയ്ക്കാമെന്ന് ലോകാരോഗ്യ സംഘടന. രോഗലക്ഷണങ്ങൾ പ്രകടമല്ല എങ്കിൽ, നെഗറ്റീവ് ഫലം ലഭിച്ചാൽ 7 ദിവസം കൊണ്ടും, പരിശോധന നടത്തുന്നില്ലെങ്കിൽ 10 ദിവസം കൊണ്ടും കൊറന്റൈൻ പൂർത്തിയാക്കാമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. രോഗികളുടെ എണ്ണം വർധിക്കുന്നത് കാരണം ആരോഗ്യസംവിധാനം താറുമാറാകാതെ ഇരിക്കാനാണ് ഈ നിർദേശം. 

അതേസമയം, രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത വ്യക്തികളിൽ മാത്രമേ ഇത്തരത്തിൽ കൊറന്റൈൻ ചുരുക്കാവൂ എന്നും സംഘടന നിർദേശിച്ചു. ഓരോ രോഗിയുടെയും സമ്പർക്കപട്ടിക കണ്ടെത്തുന്ന കാര്യത്തിലും രാജ്യങ്ങൾക്ക് ഇളവുകൾ ഏർപ്പെടുത്താമെന്നും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. ആരോഗ്യപ്രവർത്തകർ, മുതിർന്നവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, വാക്സിൻ എടുക്കാൻ കഴിയാത്തവർ തുടങ്ങിയവർക്ക് മുൻഗണന നൽകുകയും വേണം. അമേരിക്ക, ജർമനി സ്വിട്സർലാന്റ് തുടങ്ങിയ രാജ്യങ്ങൾ നേരത്തേ തന്നെ കൊറന്റൈൻ കാലയളവ് വെട്ടിക്കുറച്ചിരുന്നു.


Latest Related News