Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : സന്ദർശകർക്ക് സുഹൃത്തുക്കൾക്കൊപ്പം താമസിക്കാം, അധികൃതരുടെ നിർദേശങ്ങൾ

March 25, 2022

March 25, 2022

ദോഹ : ഖത്തർ ഫുട്ബോൾ ലോകകപ്പ് വീക്ഷിക്കാനെത്തുന്ന കാണികൾക്ക്, ഖത്തറിലുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ താമസിക്കാം. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, ഫാൻ വില്ലേജുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടാതെയാണ് ഈ താമസസൗകര്യം. ഹയ്യാ പോർട്ടലിലൂടെയാണ് അധികൃതർ ഇത് സംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്. 

ഖത്തറിലുള്ള ഒരു വ്യക്തിക്ക്, പത്ത് സന്ദർശകർക്ക് വരെ താമസം ഒരുക്കാനാവും. അതിന് മുൻപായി, സന്ദർശകർ ഹയ്യാ പോർട്ടലിലൂടെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തണം. ഖത്തർ അക്കമെഡേഷൻ ഏജൻസി, ഹോളിഡേ വെബ്‌സൈറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവ വഴിയും താമസസൗകര്യം ബുക്ക് ചെയ്യാം. ടിക്കറ്റുകൾ വാങ്ങിയ വ്യക്തികൾ നിർബന്ധമായും ഹയ്യാ കാർഡിന് അപേക്ഷിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ലോകകപ്പ് കാലയളവിൽ  ഖത്തറിൽ കളി കാണാനെത്തുന്ന വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും ടിക്കറ്റുള്ളവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനും ഹയ്യാ കാർഡ് നിർബന്ധമാണ്.


Latest Related News