Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അച്ചടി മാധ്യമങ്ങൾ പ്രതിസന്ധിയിൽ,വാഷിംഗ്ടൺ പോസ്റ്റ് എക്സ്പ്രസ് നിർത്തലാക്കി

September 15, 2019

September 15, 2019

''നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ'' എന്നാണ് പൂര്‍ണമായും കറുത്ത നിറത്തിലുള്ള ഒന്നാംപേജില്‍ വെളുത്ത അക്ഷരങ്ങളില്‍ പത്രം തലക്കെട്ട് നൽകിയത്.


ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങൾ ലഭ്യമായതോടെ ആഗോളതലത്തിൽ തന്നെ അച്ചടി രൂപത്തിൽ വായനക്കാരെ തേടി എത്തിയിരുന്ന പല പ്രമുഖ പത്രങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.ഓണലൈൻ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വാർത്തകളുടെ ലോകം കയ്യടക്കിയതോടെയാണ് പത്രങ്ങൾ ഭീഷണി നേരിട്ടു തുടങ്ങിയത്. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച അച്ചടി നിര്‍ത്തിയ, സൗജന്യമായി വിതരണം ചെയ്തിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് പത്രത്തിന്റെ തലക്കെട്ടില്‍ തന്നെ അവരുടെ പ്രതിഷേധവും അടങ്ങിയിട്ടുണ്ട്. ''നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ'' എന്നാണ് പൂര്‍ണമായും കറുത്ത നിറത്തിലുള്ള ഒന്നാംപേജില്‍ വെളുത്ത അക്ഷരങ്ങളില്‍ പത്രം തലക്കെട്ട് നൽകിയത്.മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്തിരുന്ന പത്രമായിട്ടും മൊബൈലിന്റെ കടന്നുവരവില്‍ ആരും വായിക്കാത്തതിനാലാണ് അച്ചടി നിര്‍ത്തിയത്.

പത്രം നോക്കാന്‍ പോലും ആരും തയ്യാറാവുന്നില്ലെന്നതാണ് ഇത്തരമൊരു ദേഷ്യത്തോടെയുള്ള തലക്കെട്ട് നല്‍കാന്‍ കാരണമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് എക്‌സ്പ്രസ് അധികൃതരുടെ വാദം. 16 വര്‍ഷമായി നിലനിന്നിരുന്ന പത്രമാണ് ഒരൊറ്റ തലക്കെട്ടോടെ വ്യാഴാഴ്ച അച്ചടി നിര്‍ത്തിയത്. യാത്രയ്ക്കിടയില്‍ പെട്ടെന്ന് വായിക്കാനാവുന്നതും മറ്റു മാധ്യമങ്ങളില്‍ വരാത്തതുമായ വാര്‍ത്തകളായിരുന്നു 'എക്‌സ്പ്രസി'ല്‍ ഉണ്ടായിരുന്നത്. സൗജന്യമായി വിതരണം ചെയ്തിട്ടും ആവശ്യക്കാരില്ലെന്നും എല്ലാവരും മൊബൈലും നോക്കിയിരിപ്പാണെന്നതുമാണ് നടത്തിപ്പുകാരെ ക്ഷുഭിതരാക്കിയത്. ട്രെയിനുകളില്‍ നല്‍കുന്ന ഹൈസ്പീഡ് വൈ ഫൈ സംവിധാനവും പത്രത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ വിലയിരുത്തല്‍.

ഇന്ത്യയിലും കേരളത്തിലും നിരവധി പത്രങ്ങൾ ഈയിടെ അച്ചടി നിർത്തി ഓൺലൈനിൽ മാത്രമായി ചുരുങ്ങിയിട്ടുണ്ട്.വായനക്കാർ കുറയുന്നതോടൊപ്പം പരസ്യ വരുമാനത്തിൽ ഉണ്ടായ കാര്യമായ തിരിച്ചടിയും പത്രങ്ങളുടെ അച്ചടി നിർത്താൻ കാരണമായിട്ടുണ്ട്.അതേസമയം,പരിചയ സമ്പന്നരായ പത്രപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പത്രങ്ങൾക്ക് പകരം വായനക്കാരുടെ എണ്ണം കൂട്ടാൻ ഒട്ടും ആധികാരികതയില്ലാത്ത വാർത്തകൾ നൽകുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ ഈ മേഖലയുടെയും വിശ്വാസ്യത തകർക്കുന്നതായാണ് വിലയിരുത്തൽ.


Latest Related News