Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സൂര്യാഘാതം കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് : ലക്ഷണങ്ങളും മുൻകരുതലും

June 06, 2021

June 06, 2021

ദോഹ: ഖത്തറിൽ വേനൽചൂട് കൂടാൻ സാധ്യതയുണ്ടെന്നും  സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കരുതിയിരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.34 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇപ്പോൾ ചൂട് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ  സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഒഴിവാക്കണമെന്നാണ്  കാലാവസ്ഥാ കേന്ദ്രത്തിന്റെ നിർദേശം.വിയർപ്പിലൂടെ ശരീരം സ്വയം തണുപ്പിക്കാൻ കഴിയാതെ വരുന്ന ഘട്ടത്തിലാണ് ഹീറ്റ് സ്ട്രോക്ക് അഥവാ സൂര്യാഘാതം അനുഭവപ്പെടുക.ചൂടുള്ള കാലാവസ്ഥയിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയരുമ്പോൾ സൂര്യാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ :

  • വേഗതയേറിയ ഹൃദയമിടിപ്പ്.
  • വിയർപ്പില്ലാത്ത, ചൂടുള്ള ചുവന്ന ചർമ്മം
  • തലകറക്കവും തലവേദനയും
  • അബോധാവസ്ഥ
  • ഛർദ്ദി.


മുൻകരുതലുകൾ 
ഇരുണ്ടതും കട്ടിയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, പുറത്തിറങ്ങുന്ന സമയം പരമാവധി പരിമിതപ്പെടുത്തുക, സൺസ്‌ക്രീനും കുടയും ഉപയോഗിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നിവ സൂര്യാഘാതം തടയുന്നതിനുള്ള മാർഗങ്ങളാണ് .


Latest Related News