Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക വ്യാപാര സംഘടനയില്‍ സൗദിക്കെതിരെ നൽകിയ കേസില്‍ വാദം പൂര്‍ത്തിയായി

October 04, 2019

October 04, 2019

വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ സൗദി അറേബ്യയ്‌ക്കെതിരെ ഖത്തര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേൾക്കൽ പൂര്‍ത്തിയായി. ഖത്തര്‍ കമ്പനികളുടെ ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതിയിലെ വാദം കേള്‍ക്കലാണ് ഇന്നലെയോടെ അവസാനിച്ചത്.രാജ്യാന്തര നീതിന്യായ കോടതിയിലെ ഖത്തറിന്റെ അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖുലൈഫിയാണ് ഇക്കാര്യം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.

ചാനല്‍ സംപ്രേഷണ അവകാശം ലംഘിച്ചതും ചോരണം നടത്തിയതും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയുള്ളതാണ് സൗദിക്കെതിരായ കേസ്. കഴിഞ്ഞ ഏപ്രിലിലാണ് ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം ലോകവ്യാപാര സംഘടനയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിൽ 112 പേജുള്ള ഡിഫന്‍സ് മെമോറാണ്ടം സമര്‍പ്പിച്ചത്.


Latest Related News