Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന

July 15, 2021

July 15, 2021

ജനീവ: കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന (WHO). മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി (WHO Chief) ട്രെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡിന്റെ ഡെല്‍റ്റ വകഭേദം (Delta Variant) ആഗോളതലത്തില്‍ വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മൂന്നാംതരംഗത്തെക്കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാംതരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഡെല്‍റ്റ വകഭേദം 11 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകം മുഴുവൻ വ്യാപിക്കുമെന്നാണ് നിഗമനം. അല്ലെങ്കില്‍ മൂന്നാം തരംഗം ആരംഭിച്ച്‌ കഴിഞ്ഞുവെന്നും ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കൂടുതല്‍ വ്യാപന ശേഷിയുള്ള വകഭേദങ്ങള്‍ ഉണ്ടാകാം. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന് കാരണമായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. കൊവിഡ് വാക്സിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ വലിയ അസമത്വം നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.


Latest Related News