Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വിഷ്ണു വിശാൽ ചിത്രം 'എഫ്.ഐ.ആറി'ന് ഖത്തറിൽ പ്രദർശനവിലക്ക്

February 11, 2022

February 11, 2022

ദോഹ : രാക്ഷസൻ, വെണ്ണിലാ കബഡി കുഴു തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാൽ നായകനാവുന്ന 'എഫ്.ഐ.ആറി'ന് ഖത്തറിൽ പ്രദർശനവിലക്ക്. ലോകമെമ്പാടും ഫെബ്രുവരി 11 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് മലേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും പ്രദർശന അനുമതിയില്ല. ട്വിറ്റർ പോസ്റ്റിലൂടെ വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. 

കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലെ സിനിമാ ആരാധകരോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിഷ്ണു വിശാലിന്റെ ട്വീറ്റ്. ഏറെ വൈകാതെ ഈ ലിസ്റ്റിലേക്ക് ഖത്തറിന്റെ പേരും എഡിറ്റ് ചെയ്ത് ചേർക്കപ്പെട്ടു. വിലക്ക് ഏർപ്പെടുത്താനുള്ള കാരണം വ്യക്തമല്ലെങ്കിലും, സിനിമയിൽ ഇസ്ലാം മതത്തെ മോശമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് കാരണമെന്നാണ് അഭ്യൂഹം. ഇർഫാൻ അഹമ്മദ് എന്ന യുവാവായാണ് ചിത്രത്തിൽ വിഷ്ണു എത്തുന്നത്. തീവ്രവാദി ആണെന്ന സംശയത്താൽ ഇർഫാനെ തേടി അന്വേഷണ ഏജൻസികളെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മനു ആനന്ദ് സംവിധാനം നിർവഹിച്ച ചിത്രത്തിൽ മഞ്ജിമ മോഹൻ, റൈസ വിൽസൺ, റെബ മോണിക്ക ജോൺ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.


Latest Related News