Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ ജാഗ്രതൈ

August 05, 2021

August 05, 2021

ദോഹ: ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയോ 200,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിച്ചേക്കും. 1990 ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം നമ്പര്‍ 17 പ്രകാരം ശിക്ഷ ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മെസൈമീര്‍ പോലീസ് സ്റ്റേഷന്‍ തലവന്‍ കൂടിയായ ലെഫ്.കേണല്‍ ഖലീഫ സല്‍മാന്‍ അല്‍ മാമറി ആണ ഒരു വെബിനാറില്‍  ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പിന്റെ കൃത്യമായ ഉപയോഗം, വാഹനങ്ങളില്‍ ആളുകളുടെ അനുവദനീയ പരിധി, സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് മാനേജ്‌മെന്റിന്റെ മറ്റു നിര്‍ദ്ദേശങ്ങളും ഇലക്ട്രോണിക് സേവനങ്ങളും പാലിക്കുക മുതലായവയാണ് ഖത്തറില്‍ തുടരുന്ന കോവിഡ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 


Latest Related News