Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ബോട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് മനുഷ്യക്കടത്ത് സംഘം; കരളലിയിക്കുന്ന വീഡിയോ

December 15, 2020

December 15, 2020

ധാക്ക: അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ മര്‍ദ്ദിച്ച് മനുഷ്യക്കടത്ത് സംഘം. ഇവരെ കടത്തിക്കൊണ്ടു പോകുകയായിരുന്ന ബോട്ടില്‍ വച്ചാണ് സംഘത്തിലുള്ളവര്‍ ക്രൂരമായ മര്‍ദ്ദനം അഴിച്ചു വിട്ടത്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തു വന്നത്. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ കുത്തി നിറച്ച ബോട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ദൃശ്യത്തില്‍ കാണാം. 

ബോട്ടിലുള്ള റോഹിങ്ക്യക്കാരും മനുഷ്യക്കടത്തു സംഘവും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇവര്‍ക്കിടയിലുണ്ടായിരുന്ന മനുഷ്യക്കടത്തു സംഘത്തില്‍ പെട്ട ഒരാള്‍ ഒരു റോഹിങ്ക്യനെ പിന്നോട്ട് തള്ളുന്നതും അടിക്കുന്നതും വീഡിയോയില്‍ കാണാം. ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന ചാട്ടവാറെന്ന് തോന്നിക്കുന്ന കട്ടിയുള്ള കയറു കൊണ്ടും ഇയാള്‍ അഭയാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 


Also Read: ഖത്തറിലെ തടവുകാര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം


ലഭിച്ച ഭക്ഷണത്തെ പറ്റി പരാതിപ്പെട്ടതിനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് അഭയാര്‍ത്ഥി സംഘത്തിലുണ്ടായിരുന്ന 16 കാരനായ മുഹമ്മദ് ഒസ്മാന്‍ പറഞ്ഞു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് എ.എഫ്.പിയുടെ സംഘം നടത്തിയ അഭിമുഖത്തിലാണ് മുഹമ്മദ് ഒസ്മാന്‍ ഇക്കാര്യം പറഞ്ഞത്. മനുഷ്യക്കടത്ത് ശൃംഖലയെ പറ്റിയുള്ള ഒരു മാസം നീണ്ട അന്വേഷണത്തിന്റെ ഭാഗമായാണ് അഭിമുഖം നടത്തിയത്. 

കുറച്ച് ചോറും വെള്ളവും അധികമായി ചോദിച്ചതിനാണ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഒസ്മാന്റെ അയല്‍ക്കാരന്‍ കൂടിയായ 19 വയസുള്ള ഇനമുള്‍ ഹസന്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ കുറച്ച് ദൃശ്യങ്ങള്‍ മാത്രമേ വീഡിയോയില്‍ ഉള്ളുവെന്നും ഹസന്‍ പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യില്‍ കിടന്ന് ചില റോഹിങ്ക്യക്കാര്‍ മരിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഇല്ല എന്നും ഹസന്‍ പറഞ്ഞു. 


Also Read: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; ആദ്യഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇല്ല


'അവര്‍ ഞങ്ങളെ ദയാരഹിതമായി മര്‍ദ്ദിച്ചു. ഞങ്ഹളുടെ തലയ്ക്ക് അടിക്കുകയും കൈകള്‍ ഒടിക്കുകയും ചെവി വലിച്ച് പറിക്കാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തു. ഞങ്ങള്‍ക്കൊപ്പം ബോട്ടില്‍ ഉണ്ടായിരുന്ന 46 പേര്‍ മര്‍ദ്ദനവും പട്ടിണിയും രോഗങ്ങളും കാരണം മരിച്ചു.' -ഹസന്‍ നിറകണ്ണുകളോടെ പറഞ്ഞു. 

ഹസനെയും ഒസ്മാനെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാമെന്ന് എ.എഫ്.പി സ്ഥിരീകരിച്ചു. മനുഷ്യക്കടത്തുസംഘത്തില്‍ പെട്ടയാള്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുമ്പോള്‍ കൂട്ടത്തിനിടയില്‍ ഒളിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് എ.എഫ്.പി പറയുന്നു. 

എ.എഫ്.പി പുറത്തുവിട്ട വീഡിയോ:


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News