Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വെളിച്ചം' പത്താം വാര്‍ഷികവും മൂന്നാംഘട്ട പ്രഖ്യാപനവും നാളെ: പ്രമുഖര്‍ പങ്കെടുക്കും

October 07, 2021

October 07, 2021

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 2011 ല്‍ തുടക്കമിട്ട 
'വെളിച്ചം' ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയുടെ പത്താം വാര്‍ഷികവും, 
'വെളിച്ച'ത്തിന്റെ മൂന്നാംഘട്ട പ്രഖ്യാപനവും നാളെ (വെള്ളി) നടക്കും. ഖത്തര്‍ സമയം വൈകുന്നേരം 3:30 മുതല്‍ ഓൺലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി 
സതീശന്‍ ഉദ്ഘാടനം ചെയ്യും. ശൈഖ് ഖാലിദ് അല്‍താനിയാണ് മൂന്നാം ഘട്ടത്തിന്റെ ആദ്യ മൊഡ്യൂള്‍ പ്രകാശനം ചെയ്യുക. 

പ്രഗത്ഭ പ്രഭാഷകരായ റാഫി 
പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ ശ്രദ്ധേയമായ വിഷയങ്ങളില്‍ 
പ്രഭാഷണം നടത്തും. ലോകത്തിന്റെ ഏതു കോണിലിരുന്നും പരിപാടിയുടെ
ഭാഗമാവാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ സിറാജ് ഇരിട്ടി, ജനറൽ കൺവീനർ ഉമര്‍ ഫാറൂഖ് എന്നിവര്‍ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. കെ.പി സകരിയ്യ ഫാറൂഖിയുടെ 
'ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍'
 എന്ന വ്യാഖ്യാനഗ്രന്ഥത്തെ 
ആസ്പദമാക്കിയുള്ള സിലബസ്സാണ് 'വെളിച്ചം'
മൂന്നാംഘട്ടത്തിന്റെ 
പ്രധാന സവിശേഷത. ഖുര്‍ആന്‍ വിവരണത്തിന് പുറമെ സാംസ്‌കാരിക 
പാഠങ്ങള്‍, കര്‍മാനുഷ്ഠാനപാഠങ്ങള്‍, ചരിത്രം, ഹദീസ് തുടങ്ങിയവ 
ഉള്‍കൊള്ളുന്നതായിരിക്കും ഓരോ മൊഡ്യൂളുകളിലെയും സ്റ്റഡി 
മെറ്റീരിയല്‍. 
പരിപാടിയെക്കുറിച്ചും, വെളിച്ചം പഠന പദ്ധതിയെക്കുറിച്ചും കൂടുതല്‍ 
വിവരങ്ങളറിയുവാന്‍ 33430722/ 55221797 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ
വുന്നതാണ്.


Latest Related News