Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് വാക്സിന്റെ അവസാനഡോസിന് കാലപരിധി നിശ്ചയിച്ചു

February 27, 2022

February 27, 2022

ദോഹ : കോവിഡ് പ്രതിരോധ വാക്സിനേഷന് കാലാവധി നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര യാത്രികർക്ക് ദോഹയിലെത്താൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായതിനാൽ ഈ അറിയിപ്പിന് വലിയ പ്രാധാന്യമുണ്ട്. കോവിഷീൽഡ്‌ വാക്സിൻ ഡോസിന് ഒൻപത് മാസവും, കോവാക്സിന് ആറുമാസവുമാണ് കാലാവധി തീരുമാനിച്ചിരിക്കുന്നത്. ഫൈസർ, മോഡർണ, ആസ്ട്ര സിനിക്ക തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾക്കും ഒൻപത് മാസമാണ് കാലാവധി. 


നിലവിൽ, പ്രായമടക്കമുള്ള വസ്തുതകൾ കണക്കിലെടുത്ത്, മുൻഗണനാ ക്രമത്തിൽ മാത്രമാണ് ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ പട്ടികയിലേക്ക് പ്രവാസികളെയും ഉൾപെടുത്തിയില്ലെങ്കിൽ വാക്സിൻ കാലാവധി കഴിഞ്ഞെന്ന കാരണത്താൽ യാത്ര മുടങ്ങിയേക്കും. 'റെഡ് ഹെൽത്ത്' ക്യാറ്റഗറിയിലാണ് ഇന്ത്യയെ ഖത്തർ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദർശകവിസയിൽ ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർ (വാക്സിനേഷൻ പൂർത്തിയാക്കിയവർ) ഒരു ദിവസം ഹോട്ടൽ കൊറന്റൈനിൽ കഴിയണം.


Latest Related News