Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യാത്രകള്‍ക്കുള്ള പുതിയ മാനദണ്ഡമായേക്കുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് മേധാവി

January 19, 2021

January 19, 2021

ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള പുതിയ മാനദണ്ഡമായേക്കാമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കര്‍. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനായി വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാമെന്നും ഖത്തർ എയർവെയ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.  

'വിമാനത്തില്‍ കയറാനായി എല്ലാവരും ഹാജരാക്കേണ്ട പുതിയ മാനദണ്ഡമാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന് ഞാന്‍ കരുതുന്നു. വിമാനത്തില്‍ കയറാന്‍ മാത്രമല്ല, രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നിങ്ങള്‍ നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടേക്കാം. ഐ.സി.എ.ഒ, ഐ.എ.ടി.എ, ഡബ്ല്യു.എച്ച്.ഒ എന്നിവരുടെ സംയുക്ത പദ്ധതിയിലൂടെ ജനങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കുന്നതിനായി 'സുരക്ഷാ പാസ്' അവതരിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.' -അല്‍ ബക്കര്‍ പറഞ്ഞു. 

രോഗത്തെ കുറിച്ചും വാക്‌സിനേഷന്റെ ഫലത്തെ കുറിച്ചുമുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രം തെളിവുകളോടെ ഉത്തരങ്ങള്‍ നല്‍കുന്നതുവരെ യാത്രകള്‍ 2019 ലെ പോലെയാകില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'ഈ മഹാമാരിയില്‍ നിന്ന് ഞങ്ങളുടെ യാത്രക്കാരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനെക്കാള്‍ വിലയേറിയതായി മറ്റൊന്നും ഇല്ല. ഞങ്ങള്‍ അവരെ പരിപാലിക്കുകയും ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യാനായി ഞങ്ങള്‍ പരിശ്രമിക്കുന്നു.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News