Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം അഞ്ചിരട്ടി വർധിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ

May 09, 2022

May 09, 2022

അൻവർ പാലേരി 
ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമായ വി മുരളീധരൻ ഞായറാഴ്ച ദോഹയിൽ പറഞ്ഞു.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം അഞ്ചിരട്ടി വർധിച്ചതായി ദോഹ സന്ദർശനത്തിനിടെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ(ഐ.സി.സി)നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിൽ ആഴമേറിയതും വിശാലവുമായ ബന്ധമാണുള്ളതെന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന  ഇന്ത്യൻ പ്രവാസി സമൂഹം ഈ ബന്ധം കൂടുതൽ പരിപോഷിപ്പിക്കുന്നതായും മന്ത്രി അനുസ്മരിച്ചു.

ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ സംരംഭങ്ങളിൽ ഇന്ത്യ പങ്കാളിയാകുമ്പോൾ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഖത്തർ പ്രധാന സാന്നിധ്യമാണ്. കേന്ദ്ര സർക്കാർ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ,വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപുൽ,ഐസിസി പ്രസിഡന്റ് പി.എൻ ബാബുരാജൻ,ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ്,ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ,ഐ.ബി.പി.സി പ്രസിഡന്റ് ജഅഫർ സാദിഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News