Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
നെഴ്‌സിങ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉറപ്പുനൽകിയതായി ഫിന്‍ഖ്യു ഭാരവാഹികള്‍

May 11, 2022

May 11, 2022

ദോഹ : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ ഖത്തര്‍ (ഫിന്‍ഖ്യു) ഭാരവാഹികള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി.ഇന്ത്യന്‍ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണു കൂടിക്കാഴ്ചയില്‍ മന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചത്.

ഡിപ്ലോമയും ബാച്ചിലേഴ്‌സ് നഴ്‌സിങ്ങും തമ്മിലുള്ള അന്തരം നികത്താന്‍ ഖത്തറില്‍ തത്തുല്യമായ പ്രോഗ്രാം നടത്തുക, നഴ്സുമാര്‍ക്ക് അവരുടെ പ്രഫഷണല്‍ പുരോഗതിക്കായും, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ക്കുമായി ഖത്തറില്‍ കാംപസ് തുറക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കുക, സ്വകാര്യ, വ്യാവസായിക മേഖലയിലെ നഴ്‌സുമാര്‍ നേരിടുന്ന ഇന്ത്യയില്‍ നിന്നുള്ള ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക,നിലവിലെ തൊഴിലുടമയില്‍ നിന്ന് എന്‍ഒസി നേടുന്നതില്‍ സ്വകാര്യ, വ്യവസായ മേഖലയിലെ നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരം കാണുക, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി ഫിന്‍ഖ്യൂ ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News