Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് വിമാനത്താവള നവീകരണം മുൻനിശ്ചയിച്ചതിലും നേരത്തെ പൂർത്തിയാവും

November 13, 2021

November 13, 2021

ദോഹ : ഖത്തറിലെ പ്രധാനവിമാനത്താവളമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണപ്രവർത്തികൾ ഷെഡ്യൂൾ ചെയ്തതിലും മുൻപ് തീർക്കാൻ കഴിയുമെന്ന് ഖത്തർ എയർവേയ്‌സ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു. അറേബ്യൻ വിമാനക്കമ്പനികളുടെ സംഘടനയായ 'AACO' യുടെ വാർഷികയോഗത്തിൽ സംസാരിക്കവെയാണ് ബേക്കർ ഇക്കാര്യം സൂചിപ്പിച്ചത്. 

'നിലവിൽ ഷെഡ്യൂളിനും ഒരുമാസം മുന്നിലായാണ് പ്രവർത്തി പുരോഗമിക്കുന്നത്. 2022 സെപ്റ്റംബർ ആവുമ്പോഴേക്കും നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്' - ബേക്കർ അറിയിച്ചു. കോവിഡ് പ്രതിസന്ധി കനത്ത ആഘാതം സൃഷ്ടിച്ചെങ്കിലും, കൂട്ടായ പരിശ്രമത്തിലൂടെ ഈ വെല്ലുവിളിയെ മറികടന്ന് മുന്നേറുമെന്നും ബേക്കർ കൂട്ടിച്ചേർത്തു. യാത്രക്കാരുടെ എണ്ണം 20 മില്യണോളം വർധിപ്പിച്ച്, 58 മില്യൺ ശേഷിയിലേക്ക് ഹമദ് വിമാനത്താവളത്തെ ഉയർത്താനാണ് ഖത്തർ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.


Latest Related News