Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പശുക്കൾക്കായുള്ള ആംബുലൻസ് സർവീസ് ഡിസംബറിൽ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ

November 15, 2021

November 15, 2021

ലക്നൗ :അസുഖബാധയാൽ അവശനിലയിലാവുന്ന പശുക്കളെ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സംവിധാനം ഡിസംബറിൽ ആരംഭിക്കുമെന്ന് യോഗി സർക്കാർ. ഉത്തർപ്രദേശ് ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. 515 ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമാവുകയെന്നും മന്ത്രി അറിയിച്ചു. 

ആദ്യഘട്ടത്തിൽ മധുര അടക്കമുള്ള എട്ടോളം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ച്, പിന്നീട് വിപുലീകരിക്കാനാണ് സർക്കാർ നീക്കം. ആംബുലൻസ് സൗകര്യം കൂടാതെ പശുക്കൾക്കായി കോൾസെന്റർ ഒരുക്കാനും ആലോചനയുണ്ട്. ടോൾഫ്രീ നമ്പറിലൂടെ സേവനം ആവശ്യപ്പെട്ടാൽ ഞൊടിയിട കൊണ്ട് ഡോക്ടറും രണ്ട് സഹായികളും അടങ്ങുന്ന ആംബുലൻസ് പശുവിന്റെ അടുത്തെത്തുന്ന സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. പശുക്കൾക്കായി ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തണമെന്ന കേന്ദ്രമന്ത്രി പർഷോത്തം രുപാലയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗി ഭരണകൂടം പശുക്കൾക്കുള്ള ആംബുലൻസ് പദ്ധതി പ്രഖ്യാപിച്ചത്.


Latest Related News