Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വാക്സിനെടുക്കാത്തവർക്ക് കോവിഡ് വന്നാൽ ഐ.സി.യു പ്രവേശനത്തിന് എട്ടിരട്ടി സാധ്യതയെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

February 03, 2022

February 03, 2022

ദോഹ : വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയവരുമായി താരതമ്യം ചെയ്യുമ്പോൾ, വാക്സിൻ എടുക്കാത്ത ആളുകളിൽ കോവിഡ് രോഗം മൂർച്ഛിക്കാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കാത്ത വ്യക്തിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ എട്ടിരട്ടി സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോക്ടർ അഹമ്മദ് അൽ മുഹമ്മദ്‌ വ്യക്തമാക്കി. 

2021 ഡിസംബർ 15 മുതൽ ഹമദിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളുടെ കണക്കുകൾ പഠനത്തിന് വിധേയമാക്കിയ ശേഷമാണ് ആരോഗ്യമന്ത്രാലയം ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ഒരു ഡോസ് വാക്സിൻ മാത്രം സ്വീകരിക്കുകയോ, രണ്ട് ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിടുകയോ ചെയ്ത വ്യക്തികൾക്കും തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഇവർക്ക്, വാക്സിൻ എടുക്കാത്തവരെക്കാൾ മൂന്നിരട്ടി പരിരക്ഷ ലഭിക്കും. ഇവർ തീവ്രരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടാൻ,  വാക്സിനേഷൻ പൂർത്തിയാക്കിയവരെക്കാൾ രണ്ടര ഇരട്ടി സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഖത്തറിൽ ഇതുവരെ എട്ട് ലക്ഷത്തിലധികം പേർ ബൂസ്റ്റർ എടുത്തെന്നും, യോഗ്യരായവർ ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Latest Related News