Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉം ഗുവൈലിന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവൃത്തി സമയത്തിൽ മാറ്റം

October 20, 2021

October 20, 2021

ദോഹ: ഖത്തറിലെ പ്രധാനപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലൊന്നായ ഉം ഗുവൈലിനയുടെ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇനി മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ഉം ഗുവൈലിനയിൽ രോഗികളെ പരിശോധിക്കില്ല. ഒക്ടോബർ 22 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. 

അതേസമയം, തുമാമ ആരോഗ്യകേന്ദ്രം വെള്ളിയും ശനിയും തുറന്ന് പ്രവർത്തിക്കും. ഉം ഗുവൈലിനയിൽ ചികിത്സ തേടേണ്ട രോഗികൾക്ക് മുൻ‌കൂർ ബുക്കിംഗ് ഇല്ലാതെ തന്നെ അൽ തുമാമ, ഉമർ ബിൻ അൽ ഖത്താബ്, അൽ വക്‌റ, എയർപോർട്ട് എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രം സന്ദർശിച്ച് ചികിത്സ തേടാവുന്നതാണ്. വാക്സിനേഷൻ ക്ലിനിക്ക്, എമർജൻസി സർവീസ്, ഫാർമസി, ലബോറട്ടറി, റേഡിയോളജി, ഡെന്റൽ ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News