Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറാൻ ആക്രമണത്തിന് പിന്നാലെ യുക്രൈൻ യാത്രാവിമാനം തെഹ്റാനിൽ തകർന്നു വീണു 

January 08, 2020

January 08, 2020

തെഹ്റാൻ : 180 യാത്രക്കാരുമായി പോയ യുക്രൈൻ വിമാനം ഇറാനിൽ തകർന്നു. അമേരിക്കൻ സൈനികത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അപകടം. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് വിശദീകരണം. യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പെട്ടത്. ടെഹ്റാനിലെ ഇമാം ഖുമേനി എയര്‍പോര്‍ട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.

ടേക്ക് ഓഫിന് ശേഷം കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് വിമാനം തകര്‍ന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേശീയ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ഇറാന്‍ സൈനികനേതാവ്‌ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപകടം. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ യാത്രാവിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.


Latest Related News