Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ഫോറത്തിൽ അപ്രതീക്ഷിതമായി യുക്രൈൻ പ്രസിഡന്റിനെ സാന്നിധ്യം : ഇന്ധന ഉല്പാദനത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ ഉല്പാദനവും കയറ്റുമതിയും വർധിപ്പിക്കണം, സെലെൻസ്‌കി

March 27, 2022

March 27, 2022

ദോഹ : ഇന്ധനനിർമാണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ കയറ്റുമതി വർധിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലിൻസ്‌കി അഭിപ്രായപ്പെട്ടു. റഷ്യയിൽ നിന്നുള്ള ഇന്ധനവിതരണം നിലച്ചതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി, രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ പരിഹരിക്കാമെന്നും സെലിൻസ്കി കൂട്ടിച്ചേർത്തു. ഖത്തറിൽ നടക്കുന്ന ദോഹ ഫോറത്തിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കുചേർന്നുകൊണ്ടാണ് സെലിൻസ്‌കി ഈ പരാമർശങ്ങൾ നടത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെ, തീർത്തും അപ്രതീക്ഷിതമായാണ് സെലെൻസ്‌കി ഫോറത്തിൽ പ്രത്യക്ഷപ്പെട്ടത്. 

യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച്, നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കുമുള്ള ഇന്ധനം വിതരണം ചെയ്യുന്നത് റഷ്യ ആയതിനാൽ, യൂറോപ്പ് നിലവിൽ ഇന്ധനക്ഷാമം നേരിടുന്നുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സഹകരണത്തോടെ ഈ പ്രശ്നം മറികടക്കാമെന്നാണ് സെലിൻസ്‌കി കണക്കുകൂട്ടുന്നത്. യൂറോപ്പിന്റെ ഭാവി ഈ രാജ്യങ്ങളുടെ കയ്യിലാണെന്നും സെലിൻസ്‌കി അഭിപ്രായപ്പെട്ടു.


Latest Related News