Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിനെ മറികടക്കാൻ യുഎഇ, കാബൂൾ വിമാനത്താവളം പ്രവർത്തിപ്പിക്കാൻ താലിബാനുമായി കരാറിലെത്താൻ ശ്രമം

November 25, 2021

November 25, 2021

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് മുതൽ അഫ്ഗാനിലെ നയതന്ത്ര കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന രാജ്യമാണ് ഖത്തർ. അഫ്ഗാനിൽ അകപ്പെട്ട വിദേശപൗരന്മാരെ പുറത്തെത്തിക്കാൻ ഖത്തർ വഹിച്ച പങ്കിന് അന്താരാഷ്ട്ര തലത്തിൽ പ്രശംസ ലഭിച്ചിരുന്നു. ലോകരാജ്യങ്ങൾക്കും താലിബാനും ഇടയിൽ ദൂതരായി വർത്തിക്കുന്ന ഖത്തർ തന്നെയാണ് കാബൂൾ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതും ഖത്തറാണ്. ഖത്തറിന്റെ ഈ അപ്രമാദിത്വം അവസാനിപ്പിച്ച്, മേഖലയിൽ ആധിപത്യം നേടിയെടുക്കാനുള്ള നടപടികൾ യുഎഇ ആരംഭിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.    നാലോണം മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് വാർത്ത പുറത്തുവിട്ടത്. താലിബാനുമായി യുഎഇ നിരവധി ചർച്ചകൾ നടത്തിയ യുഎഇ, തുർക്കിക്കൊപ്പം കാബൂൾ വിമാനത്താവളം തങ്ങൾ പ്രവർത്തിപ്പിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ അമേരിക്കക്ക് കീഴിലായിരുന്നപ്പോൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ യുഎഇ ഭാഗമായിരുന്നു. ഈ അനുഭവസമ്പത്ത് താലിബാന്റെ തീരുമാനം മാറ്റാൻ സഹായിക്കുമെന്നും യുഎഇ കണക്കുകൂട്ടുന്നു. താലിബാൻ യുഎഇയോട് ധനസഹായം അഭ്യർത്ഥിച്ചെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം, ഈ റിപ്പോർട്ടുകളോട് താലിബാനോ ഖത്തറോ പ്രതികരിച്ചിട്ടില്ല.


Latest Related News