Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വിലക്കുകൾ നീങ്ങി, യു.എ.യിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ മാർച്ച്‌ 27 മുതൽ പഴയപടിയാവും

March 19, 2022

March 19, 2022

ദുബായ് : കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ പ്രഖ്യാപിച്ച യാത്രാ വിലക്കുകൾ അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ, ഗൾഫ് വിമാന സർവീസുകൾ പഴയപടിയാവും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനസർവീസുകൾ യു.എ.ഇ യിലേക്ക് പഴയ ഷെഡ്യൂളിലേക്ക് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. 

മുൻപ് വ്യാഴാഴ്ച മാത്രം സർവീസ് നടത്തിയിരുന്ന അൽ ഐൻ - കോഴിക്കോട് എയർ ഇന്ത്യ വിമാനം ഇനിമുതൽ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തും. ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20 നാണ് ഈ വിമാനം പുറപ്പെടുക. ഷാർജയിൽ നിന്നും കോഴിക്കോടേക്കുള്ള എയർ ഇന്ത്യ വിമാനം മാർച്ച്‌ 28 മുതൽ സർവീസ് പുനരാരംഭിക്കും. അബുദാബിയിൽ നിന്നും കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയവും അധികൃതർ പ്രഖ്യാപിച്ചു. കണ്ണൂരിലേക്ക് ഉച്ചക്ക് ഒരുമണിക്കും, തിരുവനന്തപുരത്തേക്ക് രാത്രി 9.10 നും, കോഴിക്കോടേക്ക് അർധരാത്രി 12.20 നും ആയിരിക്കും വിമാനങ്ങൾ പുറപ്പെടുക. ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ, എന്നീ സെക്ടറുകളിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവീസ് നടത്തും.


Latest Related News