Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അഫ്ഗാന്‍ സേനയെ സഹായിക്കാന്‍ ഖത്തറില്‍ യു.എസ് ഓഫിസ്

July 04, 2021

July 04, 2021

ദോഹ: അഫ്ഗാന്‍ സൈന്യത്തെ പിന്തുണയ്ക്കാന്‍ ഖത്തറില്‍ ഓഫിസ് തുടങ്ങുമെന്ന് യു.എസ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനാണ് ഖത്തറില്‍ സുരക്ഷാ സഹകരണ ഓഫിസ് തുറക്കാന്‍  അനുമതി നല്‍കിയത്. ബ്രിഗേഡിയര്‍ ജനറല്‍ കര്‍ട്ടിസ് ബസാര്‍ഡിന്റെ നേതൃത്വത്തലാണ് ഇത് പ്രവൃത്തിക്കുക. യു.എസ് പ്രതിരോധ വകുപ്പ് വക്താവ് ജോണ്‍ കിര്‍ബിയാണ് വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്. നാവികസേന റിയര്‍ അഡ്മിറല്‍ പീറ്റര്‍ വാസലിയുടെ നേതൃത്വത്തില്‍ യു.എസ് സൈന്യം അഫ്ഗാനിസ്ഥാന്‍ സേനയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനകള്‍ക്കുള്ള സഹായവും എയര്‍ക്രാഫ്റ്റുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതടക്കമുള്ള കാര്യങ്ങളും യു.എസ് സൈനികര്‍ ചെയ്യുമെന്നും കിര്‍ബി പറഞ്ഞു.

 


Latest Related News