Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇറാഖിലെ അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും ആക്രമണം, ഉപരോധം പിൻവലിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ 

January 09, 2020

January 09, 2020

ബാഗ്ദാദ് : ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻസോൺ ലക്ഷ്യമാക്കി വീണ്ടും റോക്കറ്റ് ആക്രമണം. പ്രാദേശിക സമയ രാത്രി 12 മണിയോടെ രണ്ടു റോക്കറ്റുകൾ അമേരിക്കൻ എംബസിക്ക് സമീപം പതിച്ചതായാണ് ഇറാഖിസൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതിനിടെ, ഉപരോധം പിൻവലിക്കാതെ അമേരിക്കയുമായി ഒരു തരത്തിലുള്ള ചർച്ചക്കും തയാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്ന അമേരിക്കയുടെ നിർദേശം ഇറാൻ തള്ളി. ആത്മാർത്ഥതയില്ലാത്ത വാചക കസർത്തുകൾക്ക് ഇനിയും തയാറല്ലെന്ന നിലപാടാണ് ഇറാൻ പ്രഖ്യാപിച്ചത്.ഇന്നലെ രാത്രി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഇപ്പോൾ യുദ്ധത്തിനില്ലെന്നു പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന്റെ പ്രതികരണമറിയാൻ ലോകം കാത്തിരിക്കുകയായിരുന്നു.

 


Latest Related News