Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുഎൻ നയതന്ത്രപ്രതിനിധി താലിബാനുമായി ദോഹയിൽ കൂടിക്കാഴ്ച്ച നടത്തി

September 16, 2021

September 16, 2021

ദോഹ : യുണൈറ്റഡ് നേഷൻസിന്റെ നയതന്ത്രപ്രതിനിധി ഡെബോറ ലിയോൺ താലിബാൻ വക്താവുമായി കൂടിക്കാഴ്ച്ച നടത്തി. ദോഹയിലെ താലിബാൻ ഓഫീസിൽ നടന്ന ചർച്ചയിൽ സ്ഥാപകനേതാവും, പുതിയ താലിബാൻ ഭരണകൂടത്തിലെ ഉപപ്രധാനമന്ത്രിയുമായ മുല്ലാ അബ്ദുൾ ഗാനി ബരാദറാണ് താലിബാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

അന്താരാഷ്ട്രമാധ്യമമായ 'ഉനാമ ന്യൂസാണ് കൂടിക്കാഴ്ചയുടെ വാർത്ത പുറത്തുവിട്ടത്. അഫ്ഗാനിലെ പൗരന്മാരുടെ അവകാശങ്ങളും, സ്ത്രീകളെയും കുട്ടികളെയും താലിബാൻ പരിഗണിക്കുന്ന രീതിയും ചർച്ചയിൽ വിഷയമായി. അഫ്ഗാനിസ്ഥാൻ സാമ്പത്തികമായി തകർന്നടിയാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ താലിബാന് യുഎൻ പ്രതിനിധി നിർദ്ദേശം നൽകിയതായും ഉനാമ റിപ്പോർട്ട് ചെയ്തു.


Latest Related News