Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറുമായുള്ള എല്ലാ അതിർത്തികളും നാളെ തുറക്കുമെന്ന് യു.എ.ഇ  

January 08, 2021

January 08, 2021

ദോഹ : ഖത്തറിൽ നിന്നും യു.എ.ഇ യിലേക്കുള്ള കര,വ്യോമ,സമുദ്ര അതിർത്തികൾ നാളെ(ശനിയാഴ്ച) തുറക്കുമെന്ന് റിപ്പോർട്ട്.യു.എ.ഇ യുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അന്താരാഷ്ട്ര സഹകരണത്തിനുള്ള യു.എ.ഇ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബതൂലിനെ ഉദ്ധരിച്ചാണ് വാം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റോഡ്,വിമാനത്താവളം,കടൽ മാർഗമുള്ള എല്ലാ ഗതാഗതവും ജനുവരി 9 മുതൽ പുനരാരംഭിക്കുമെന്നും യു.എ.ഇയിലെ ബന്ധപ്പെട്ട അധികാരികൾക്ക് ഇതിനാവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഐക്യവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ തീരുമാനം.

കഴിഞ്ഞ ചൊവ്വാഴ്ച സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടി പ്രഖ്യാപനമനുസരിച്ചാണ് തീരുമാനം. വ്യാഴാഴ്ച രാത്രി മുതൽ തന്നെ ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ സൗദിയുടെ വ്യോമപാതയിലൂടെ സർവീസ് തുടങ്ങിയിരുന്നു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News