Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് പരിഗണനയില്‍ ഇല്ലാത്ത കാര്യമാണെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍

November 17, 2020

November 17, 2020

വാഷിംഗ്ടൺ : ഖത്തറും ചില ഗൾഫ്  രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസഡര്‍. ഇക്കാര്യം ആരുടെയും മുന്‍ഗണനാ പട്ടികയില്‍ പോലും ഇല്ലാത്ത കാര്യമാണെന്നും യു.എ.ഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പറഞ്ഞു. ഖത്തറും അറബ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.


'അവര്‍ അവരുടെതായ വഴിക്ക് പോകാന്‍ ആഗ്രഹിക്കുന്നു, നമ്മള്‍ നമ്മുടെ വഴിക്കും.' -അദ്ദേഹം പറഞ്ഞു.

ഇക്കണോമിക് ക്ലബ് ഓഫ് വാഷിംഗ്ടണ്‍ ഡി.സി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യൂസഫ് അല്‍ ഒതൈബ.. ഇസ്രയേല്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ യു.എസ് അംബാസഡര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഖത്തർ എയർവെയ്‌സ് വിമാനങ്ങൾക്ക് സൗദി-ബഹ്‌റൈൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയ വിലക്ക് അടുത്ത എഴുപത് ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അംബാസിഡർ റോബർട്ട് ഓ’ബ്രെയിൻ തിങ്കളാഴ്ച ദോഹയിൽ പറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News