Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബിക്കടലിൽ നേരിയ ഭൂചലനം 

November 04, 2019

November 04, 2019

ദോഹ : അറബിക്കടലിൽ ഇന്ന് വെളുപ്പിന് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഖത്തർ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ 3.18 നും 3.45 നും രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. അബൂമൂസ ദ്വീപ് പ്രഭവകേന്ദ്രമായാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്റ്റർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി.

ഒമാനിൽ നിന്നും 147 കിലോമീറ്റർ അകലെ കസബിലും ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂചലന പഠന കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം 4 മണിക്കാണ് ഒമാനിൽ ഭൂചലനം അനുഭവപ്പെട്ടത്.


Latest Related News