Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ശുചിത്വം പാലിച്ചില്ലെങ്കിൽ റെസ്റ്റോറന്റുകൾക്ക് പിടി വീഴും,പരിശോധന തുടരുന്നു 

October 24, 2019

October 24, 2019

ദോഹ : ദോഹയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്ന വിതരണ കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നു.ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച മദീനാ ഖലീഫയിലെയും ബിൻ
മഹ്മൂദിലെയും രണ്ടു റെസ്റ്റോറന്റുകളിൽ കൂടി അധികൃതർ നിയമലംഘനങ്ങൾ കണ്ടെത്തി. നഗരസഭ-പരിസ്ഥിതി മന്ത്രാലയം നടത്തിയ ഭക്ഷ്യ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.ആവശ്യമായ ശീതീകരണ സംവിധാനങ്ങളില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ കോഴിയിറച്ചി സൂക്ഷിച്ചതിനാണ് മദീനാ ഖലീഫയിലെ റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്.

വലിയ അളവിലുള്ള വേവിച്ച മാംസം താമസിക്കുന്ന മുറിയിൽ  മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചതിനാണ് ബിന്‍ മഹ്മൂദിലെ റെസ്റ്റോറന്റിനെതിരെ നിയമനടപടി സ്വീകരിച്ചത്.  രണ്ട് റെസ്‌റ്റോറന്റുകള്‍ക്കും അധികൃതർ  നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ
റസ്റ്റോറന്റുകൾ ഉൾപ്പെടെ പത്തോളം സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തിരുന്നു.പലയിടങ്ങളിലും താമസിക്കുന്ന മുറികളിൽ ഭക്ഷ്യോത്പന്നങ്ങൾ അലക്ഷ്യമായി സൂക്ഷിക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.


Latest Related News