Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കൊറോണയില്ല,അവശേഷിക്കുന്ന രണ്ടു ഫലങ്ങളും നെഗറ്റിവ് 

February 02, 2020

February 02, 2020

ദോഹ : ഖത്തറിൽ വിദഗ്ധ പരിശോധനക്കയച്ച കൊറോണ സംശയിക്കുന്ന രണ്ടു ഫലങ്ങൾ കൂടി നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചു. സംശയമുള്ള 25 രോഗികളിൽ 23 പേർക്കും വൈറസ് ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അവശേഷിക്കുന്ന രണ്ടു പേരുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെയാണ് അധികൃതർ പുറത്തുവിട്ടത്. രണ്ടു പേർക്കും രോഗബാധയില്ലെന്ന് ഉറപ്പായി. നിലവിൽ ഖത്തറിൽ ആർക്കും കൊറാണാ വൈറസ് ബാധയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.

സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യാനും ആരോഗ്യപ്രവർത്തകരെ ബോധവൽക്കരിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പാൻഡെമിക് കമ്മറ്റി ചെയർമാൻ ഡോ.അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു. 

കൊറോണാ വൈറസ് സംശയിച്ച 25 പേർ സമീപകാലത്തായി ചൈന സന്ദർശിച്ചവരാണ്. ഇവരിൽ സ്വദേശികളും വിദേശികളുമുണ്ട്. ഇവർ സ്വമേധയാ ആശുപത്രിയിൽ എത്തി പരിശോധനയ്ക്ക് വിധേയരാവുകയിരുന്നുവെന്ന് പ്രൈമറി ഹെൽത്ത്കെയർ കോർപറേഷനിലെ ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ.ഖാലിദ് ഹമീദ് എലവാദ് പറഞ്ഞു.


Latest Related News