Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലയാളത്തിൽ നിന്നും അറബിയിലേക്ക് മൊഴിമാറ്റിയ രണ്ടു പുസ്തകങ്ങൾ നാളെ പ്രകാശനം ചെയ്യും 

January 13, 2020

January 13, 2020

ദോഹ :  ഇന്ത്യ - ഖത്തർ സാംസ്കാരിക വർഷാചരണത്തിൻറെ ഭാഗമായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് വേണ്ടി മലയാളത്തിൽ നിന്നും അറബിയിലേക്ക് വിവർത്തനം ചെയ്ത രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നാളെ ദോഹയിൽ നടക്കും. നാളെ(ജനുവരി 14 ചൊവ്വ) വൈകീട്ട് ഏഴ് മണിക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ അന്താരാഷ്‌ട്ര പുസ്തകമേളയിലാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത്.

കവി വീരാൻകുട്ടിയുടെ തെരെഞ്ഞെടുത്ത നൂറു കവിതകൾ "അസ്ദാഉസ്സുംത്" അഥവാ നിശബ്ദതയുടെ മുഴക്കങ്ങൾ  എന്ന പേരിലും ബി. എം സുഹറയുടെ "ഇരുട്ട്" എന്ന നോവൽ "തഹ്തസ്സമാഇൽ മുദ്‌ലിമ"  എന്ന പേരിലുമാണ് പുറത്തിറങ്ങുന്നത്. ഖത്തർ സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന മലയാളത്തിൽ നിന്നുള്ള ആദ്യ വിവർത്തന കൃതികളാണിത്.വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ബാല്യകാല സഖി, ബെന്യാമിന്റെ ആടുജീവിതം എന്നീ പുസ്തകങ്ങൾ അറബിയിലേക്ക് മൊഴിമാറ്റിയ ദോഹയിൽ ജോലി ചെയ്യുന്ന സുഹൈൽ വാഫിയാണ് രണ്ടു പുസ്തകങ്ങളുടെയും പരിഭാഷ നിർവഹിച്ചത്.


Latest Related News