Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹയിലെ കെട്ടിട ദുരന്തം, രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ദോഹയിലെ മന്‍സൂറയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പാകിസ്ഥാന്‍ യുവാക്കളുടെ മൃതദേഹം കൂടി കണ്ടെടുത്തതായി പാകിസ്ഥാന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനീന്‍ ചക്വാളില്‍ നിന്നുള്ള അഹ്‌സന്‍ റിയാസ്, അത്വാള്‍ സ്വദേശിയുമാണ് മരിച്ചത്. ഇതോടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച പാകിസ്ഥാനികളുടെ എണ്ണം അഞ്ചായി. ജമാല്‍ മസ്ഹര്‍, മുഹമ്മദ് അസീം, സീഷാന്‍ ഹഫീസ് എന്നീ പാകിസ്ഥാനി യുവാക്കളുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാരാണ് മരിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മദുട്ടി(45), മലപ്പുറം മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍(44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷറഫ്(38), നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍(26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍(61) എന്നിവരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഏഴുപേരെ സുരക്ഷാസംഘം ഉടനടി രക്ഷിച്ചിരുന്നു. വ്യാഴാഴ്ച രണ്ടു സ്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ അധികൃതര്‍ സുരക്ഷിതമായി മാറ്റിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News