Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബഹ്‌റൈനിൽ രണ്ട് മലയാളി നെഴ്സുമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 

March 12, 2020

March 12, 2020

മനാമ : ബഹ്റിനില്‍ രണ്ട് മലയാളി നെഴ്സുമാർക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‍സുമാരാണ് ഇരുവരും. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടർന്നത്. നഴ്‍സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുഎഇയിൽ 11 പേർക്ക് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.
 


Latest Related News