Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കൊവിഡ് പ്രതിരോധ നടപടികൾ പാലിച്ചില്ല; രണ്ട് ജിംനേഷ്യങ്ങള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ച്പൂട്ടി 

February 04, 2021

February 04, 2021

ദോഹ: കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഖത്തറിലെ രണ്ട് ജിംനേഷ്യങ്ങള്‍ അടച്ചുപൂട്ടാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഉത്തരവ്. പേള്‍ ഖത്തറിലെയും അല്‍ മെസ്ഹാഫ് പ്രദേശത്തെയും ജിംനേഷ്യങ്ങളാണ് അടച്ചത്. ഒരാഴ്ചത്തേക്കാണ് രണ്ട് ജിംനേഷ്യങ്ങളും അടച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനായി മന്ത്രാലയം കര്‍ശനമായ പരിശോധനയാണ് ഖത്തറിലെ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തുന്നത്. ഇത് കൂടാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നും മന്ത്രാലയം ഇതിനൊപ്പം പരിശോധിക്കുന്നുണ്ട്. 

വ്യവസായ സ്ഥാപനങ്ങള്‍ക്കും മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കുമെല്ലാം ബാധകമായ 2015 ലെ നിയമം നമ്പര്‍ അഞ്ചില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ അനുവദിക്കില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടാതെ കൊവിഡ്-19 പ്രതിരോധത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍കരുതല്‍ നടപടികളിലെ വീഴ്ചയും വച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

നിയമലംഘനങ്ങള്‍ നിയന്ത്രിക്കാനായി പരിശോധനാ ക്യാമ്പെയിനുകള്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും ലംഘിക്കുന്ന ഏതൊരാളെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്യും. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അതോറിറ്റിയാണ് നിയമലംഘകര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുക. 

ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ കൊവിഡ് പ്രതിരോധ മുന്‍കരുതലിലെ വീഴ്ചയോ കണ്ടാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News