Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഗൾഫിൽ് നിന്ന്  ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക് 

May 08, 2020

May 08, 2020

റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുമായി രണ്ടു വിമാനങ്ങൾ ഇന്ന് കേരളത്തിലെത്തും. ബഹ്‌റൈനിൽ നിന്ന് നെടുമ്പാശേരിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട് കരിപ്പൂരിലേക്കുമാണ് കേരളത്തിലേക്കുള്ള സർവീസുകൾ. അതെസമയം കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന  വിമാനം യാത്ര മാറ്റിവെച്ചു.

149 യാത്രക്കാരുമായി സൗദിയിലെ റിയാദില്‍ നിന്നുള്ള വിമാനം രാത്രി എട്ട് മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനത്തില്‍ കയറാനുള്ള യാത്രക്കാരുടെ നടപടിക്രമങ്ങള്‍‍ റിയാദ് എയര്‍പോര്‍ട്ടില്‍ പുരോഗമിക്കുകയാണ്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കാണ് മറ്റൊരു വിമാനം.

ബഹ്റൈൻ സമയം വൈകീട്ട് 4.30ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 11.20ന് കൊച്ചിയിൽ എത്തും. 177 പ്രവാസികളാണ് ഇന്ന് വൈകീട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടുക. യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗർഭിണികൾ രോഗികൾ, ജോലി നഷ്ടമായവർ തുടങ്ങിയവർക്കാണ് ആദ്യ വിമാനത്തിൽ പോകാനുള്ള അവസരം ലഭിക്കുന്നത്.

ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങൾ കേരളത്തിലെത്തിയിരുന്നു. പ്രവാസികളുമായി അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയത്. ദുബായിൽ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News