Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും നിര്‍ബന്ധമെന്ന് ഹജ്ജ് കമ്മിറ്റി

April 17, 2021

April 17, 2021

ന്യൂഡല്‍ഹി: ഹജ്ജിനായി സൗദി അറേബ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങളും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും നിര്‍ബന്ധമായി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി. സൗദി ആരോഗ്യ മന്ത്രിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അയച്ച ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മക്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. 

ജൂലൈ 17 മുതലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തെ സംബന്ധിച്ച കൂടുതല്‍ ആശയവിനിമയങ്ങള്‍ സൗദി സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നും ഉംറ തീര്‍ത്ഥാടനത്തിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കും വാക്‌സിന്‍ ആവശ്യമാണെന്നും അഹമ്മദ് ഖാന്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പ്രവേശനം റദ്ദാക്കിയിരുന്നു. പകരം സൗദിയിലുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയത്. 

ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ മാസം ആദ്യം സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. തീര്‍ത്ഥാടനത്തിനെത്തുന്നതിന് 14 ദിവസം മുമ്പെങ്കിലും വാക്‌സിന്‍ ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് രോഗം ബാധിച്ച് ഭേദമായവര്‍ക്കോ മാത്രമാണ് ഉംറയ്ക്ക് അനുമതി ഉണ്ടായിരുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News