Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാബൂൾ സ്ഫോടനം,താലിബാനുമായി ഇനി സമാധാന ചർച്ചയ്ക്കില്ലെന്ന് ട്രംപ്

September 08, 2019

September 08, 2019

വാഷിങ്ടണ്‍: താലിബാനുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താലിബാന്‍ നേതാക്കളുമായി ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന രഹസ്യ ചര്‍ച്ച റദ്ദാക്കിയതായി ട്രംപ് അറിയിച്ചു. കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ട്രംപ് താലിബാന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ അപ്രതീക്ഷിത നീക്കം നടത്തുകയായിരുന്നു. എന്നാല്‍ താലിബാന്‍ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചയുമായി മുന്നോട്ടുപോകാനില്ലെന്ന് ട്രംപ് അറിയിച്ചു. താലിബാന് പുറമെ അഫ്ഗാന്‍ പ്രസിഡന്റുമായും ചര്‍ച്ച നടത്തിവരികയായിരുന്നു ട്രംപ്.

ഖത്തറിന്റെ മധ്യസ്ഥതയിൽ ഒൻപത് തവണകളായി ദോഹയിൽ നടത്തിവന്ന സമാധാന ചർച്ചകൾ ഫലപ്രാപ്തിയോട് അടുത്ത് നിൽക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.എന്നാൽ ചർച്ചകൾക്ക് നി തയാറാവില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം ദോഹയിൽ നടക്കുന്ന സമാധാന ചർച്ചകളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒൻപത് തവണ ചര്‍ച്ചകള്‍ പൂർത്തിയാക്കിയിട്ടും താലിബാന്‍ ഭീകരാക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാവാത്തത് അനുരഞ്ജന നീക്കങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന് തന്നെയാണ് സൂചന.


Latest Related News