Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'ഖത്തറുമായുള്ള ബന്ധത്തില്‍ യു.എസ് അഭിമാനിക്കുന്നു'; ദേശീയ ദിനത്തില്‍ അമീറിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

December 20, 2020

December 20, 2020

ദോഹ: ഖത്തറിന്റെ ദേശീയദിനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ അഭിനന്ദനമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്കന്‍ ജനതയുടെ പേരിലും സര്‍ക്കാറിന്റെ പേരിലും ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നതായി ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെയും അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ പ്രശംസിക്കുന്നുവെന്ന് ട്രംപ് അമീറിനോട് പറഞ്ഞു. 

'അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ ഖത്തര്‍ അഭിവൃദ്ധി പ്രാപിക്കുകയും വികസിക്കുകയും ചെയ്യുന്നുണ്ട്. അറബ് മേഖലയിലെ സമാധാനവും സുസ്ഥിരതയും തുടരുന്നതിനായുള്ള നിരവധി ഉഭയകക്ഷി, പ്രാദേശിക, സാമ്പത്തിക വിഷയങ്ങളിലുള്ള ഖത്തറിന്റെ സഹകരണത്തെ യു.എസ് അഭിനന്ദിക്കുന്നു.' -ട്രംപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. 


Also Read: ഗൾഫ് പ്രതിസന്ധി,ബഹ്‌റൈനെ 'ചാവേറാ'ക്കി അനുരഞ്ജന നീക്കം പൊളിക്കാൻ നീക്കം


അല്‍ ഉദീദ് വ്യോമ താവളത്തില്‍ അമേരിക്കന്‍ സേനയ്ക്ക് ഖത്തര്‍ നല്‍കുന്ന വലിയ പിന്തുണയ്ക്കും അഫ്ഗാനിസ്ഥാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതിനും 'ഖത്തര്‍-യു.എസ് അയര്‍ ഓഫ് കള്‍ച്ചര്‍ 2021' പരിപാടിയിലെ പങ്കാളിത്തം ഉള്‍പ്പെടെ ഖത്തറും അമേരിക്കയും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കും ട്രംപ് അമീറിനെ നന്ദി അറിയിച്ചു. 

ഖത്തറുമായുള്ള ദീര്‍ഘകാലം നിലനില്‍ക്കുന്നതും ഒഴിച്ചു കൂടാനാകാത്തതുമായ ബന്ധത്തില്‍ അമേരിക്ക അഭിമാനിക്കുന്നുവെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് ഭാവിയില്‍ ഈ സഹകരണം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News