Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഡ്രൈവറില്ലാ മിനി ബസ്സുകൾ, ഖത്തർ ഫൗണ്ടേഷനിൽ പരീക്ഷണ ഓട്ടം നടത്തും

January 02, 2022

January 02, 2022

ദോഹ : കാർബൺ രഹിത, ഡ്രൈവറില്ലാ ബസ്സിന്റെ പരീക്ഷ ഓട്ടം ഖത്തർ ഫൗണ്ടേഷൻ ക്യാമ്പസിൽ നടത്തുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. മുവസലാത്തുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. അടുത്ത പത്ത് ദിവസമായാണ് ട്രയൽ റൺ സംഘടിപ്പിക്കുന്നത്. 

3.2 കിലോമീറ്റർ നീളമുള്ള പ്രത്യേക റോഡാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. പരമാവധി 25 കിലോമീറ്റർ വേഗതയിലാവും ഈ ബസ് ഓടുക. ഖത്തർ നാഷണൽ ലൈബ്രറി മെട്രോ സ്റ്റേഷൻ, കാർനെഗി മെല്ലൺ യൂണിവേഴ്സിറ്റി, നോർത്തേൺ യൂണിവേഴ്സിറ്റി തുടങ്ങിയിയ ഇങ്ങളിലൂടെയാണ് ഈ ട്രാക്ക് കടന്നുപോവുന്നത്. റഡാറും കാമറയുമടക്കമുള്ള അത്യാധുനിക സംവിധാനങ്ങളും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്. ട്രയൽ റണ്ണിനിടെ വാഹനത്തിൽ യാത്രക്കാരെ കയറ്റില്ലെന്നും, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വാഹനം ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.


Latest Related News